Share this Article
News Malayalam 24x7
ജമ്മു കശ്മീർ ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
Udhampur Encounter

ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി വിവരം. ഉദ്ദംപൂരിലെ മജ്‌ലാറ്റ - സോഹാന്‍ വനമേഖലയ്ക്കടുത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജെയ്‌ഷെ മുഹമ്മദ് സംഘത്തില്‍ പെട്ട ഭീകരരെയാണ് വധിച്ചത്. പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ ആളുകളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് സംഘാംഗങ്ങളായ കൂടുതല്‍ പേര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യം നല്‍കുന്ന വിവരം. പുലര്‍ച്ചെ ആരംഭിച്ച ദൗത്യം ഇപ്പോഴും തുടരുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories