Share this Article
News Malayalam 24x7
ഇന്നും വൈദ്യുതി നിയന്ത്രണം; വൈകീട്ട് 6.15 നും 12.45 നും ഇടയില്‍ നിയന്ത്രണത്തിന് സാധ്യത
Kerala Power Restrictions Continue

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.15 നും രാത്രി 12.45 നും ഇടയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശില്‍ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതിയും ലഭിക്കില്ല. പുറത്ത് നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമവും വിജയിച്ചില്ല. അതേസമയം ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ അടക്കം ജലവൈദ്യുതി പദ്ധികളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories