Share this Article
News Malayalam 24x7
UPI ഫീസ് നടപടിയില്‍ പിന്തുണ അറിയിച്ച് ഒമര്‍ അബ്ദുള്ള
Omar Abdullah

കേന്ദ്രസര്‍ക്കാരിന്റെ യു പി ഐ ഫീസ് നടപടിയില്‍ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷമാകുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് പിന്തുണ അറിയിച്ചത്. യുപിഐ ഏറെ ചിലവ് വരുന്നതാണെന്നും ജനങ്ങള്‍ക്ക് ബാധ്യത വരാതെ നോക്കണമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ അടക്കം വിമര്‍ശനമുന്നയിച്ച സാഹചര്യക്കിലാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുടെ പിന്തുണ പുറത്തുവരുന്നത്. അതിനിടെ പാര്‍ലമെന്ററി പാനലില്‍ നിന്നും 5 പ്രതിപക്ഷ നേതാക്കള്‍ നടപടിയെ പിന്തുണച്ചതായി വ്യക്തമാക്കുന്ന രേഖകളും ബിജെപി പുറത്തുവിട്ടു. യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് ഏര്‍പ്പെടുത്തിയത് വിദേശ സമ്മര്‍ദത്തെ തുടര്‍ന്നെന്നായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ വ്യക്തിഗത ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഫീസ് ഈടാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories