സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് KSEB . ഒരു യൂണിറ്റിന് ആറ് രൂപ നിരക്കില്‍ നാല് മണിക്കൂര്‍ നേരത്തേക്കാണ് വൈദ്യുതി ലഭിക്കുക. 2028 മുതല്‍ 25 വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കരാര്‍ കൊണ്ട് പരിഹാരമാകില്ല.2028 മുതല്‍ പീക്ക് സമയത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണെന്നാണ് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.