Share this Article
News Malayalam 24x7
ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലിന് നേരെ വീണ്ടും ആക്രമണം
Strait of Hormuz Tanker Attack Raises Global Maritime Security Concerns

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ടോഗോ പതാകയുള്ള ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതിനെ തുടർന്നാണ് ഇറാൻ വിപ്ലവ സേന ടാങ്കറിന് നേരെ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിൽ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഉൻമൂലനം ചെയ്യണോ അതോ വേണ്ടയോ എന്ന നിർണ്ണായക തീരുമാനത്തിലേക്ക് യു.എസ് കടക്കുന്നതായും ട്രംപ് സൂചിപ്പിച്ചു. നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories