Share this Article
News Malayalam 24x7
പിണറായി വിജയനെതിരായ ED കത്തിൽ SIT രൂപീകരിച്ച് സർക്കാർ, ADGP എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ
വെബ് ടീം
1 hours 59 Minutes Ago
1 min read
SIT

തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്  കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സർക്കാർ. എഡിജിപി എച്ച്.വെങ്കിടേഷ് എസ്ഐടിക്ക് നേതൃത്വം നൽകും.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിൽനിന്നു മകൾ വീണ വഴി കൈക്കൂലി വാങ്ങിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയത്. പിണറായിക്കും മകൾ വീണയ്ക്കും ഭർത്താവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.

ഡിജിപി ഈ കത്ത് സർക്കാരിനു കൈമാറുകയായിരുന്നു. തുടർന്ന് നിയമോപദേശം തേടാനായിരുന്നു സർക്കാർ തീരുമാനം. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും എസ്ഐടി രൂപീകരിക്കുകയും ചെയ്തിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories