Share this Article
News Malayalam 24x7
ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷാ തീയതി മാറ്റിക്കിട്ടും; മാറ്റം ആഗ്രഹിക്കുന്നവര്‍ നാളെ അപേക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
വെബ് ടീം
posted on 27-03-2026
1 min read
JEE

കൊച്ചി: ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് സംബന്ധിച്ച് കേന്ദ്രവിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയതായും സുരേഷ് ഗോപി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.ഏപ്രില്‍ 5-ലെ പരീക്ഷാ തീയതിയില്‍ മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിവരങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.

സുരേഷ് ഗോപിയുടെ കുറിപ്പ്

വരുന്ന ഏപ്രില്‍ 2 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന ജെഇഇ മെയിന്‍ 2026 രണ്ടാം ഘട്ട പരീക്ഷകള്‍ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലെ ഈസ്റ്റര്‍ ഞായര്‍ (ഏപ്രില്‍ 5) ദിനത്തില്‍ ഉള്‍പ്പെട്ടത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

ഈ വിഷയത്തില്‍ അഭിവന്ദ്യ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ നല്‍കിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ജിക്കും കത്തുകള്‍ അയച്ചിരുന്നു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ ജി അല്പം മുന്‍പ് എന്നെ ഫോണില്‍ ബന്ധപ്പെടുകയും, ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 5-ന് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക:

ഏപ്രില്‍ 5-ലെ പരീക്ഷാ തീയതിയില്‍ മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിവരങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 28, 2026.

വിദ്യാര്‍ത്ഥികളുടെയും വിശ്വാസസമൂഹത്തിന്റെയും ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories