Share this Article
News Malayalam 24x7
നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി
വെബ് ടീം
posted on 12-05-2026
1 min read
kseb

കണ്ണൂർ: സംസ്ഥാനത്ത് നാലു ജില്ലകളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. ചൊവ്വാഴ്ച മുതൽ ഏഴുദിവസംവരെ വൈദ്യുതി നിയന്ത്രണമുണ്ടായേക്കും.പവർ‍ഗ്രിഡ് കോർ‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻ‍സ്ഫോർ‍മറിന്റെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ട്രാൻ‍സ്ഫോർ‍മറിന്റെ 220 കെ.വി. ബുഷിങ്ങിൽ‍ തകരാർ സംഭവിച്ചതിനാൽ‍ അടിയന്തര അറ്റകുറ്റപണികൾ‍‍ക്കായി ട്രാൻ‍സ്ഫോർ‍മർ ഷട്ട്ഡൗൺ‍ ചെയ്യും.തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർ‍പ്പറേഷൻ‍ അറിയിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories