Share this Article
News Malayalam 24x7
പെട്രോളിനും ഡീസലിനും പത്ത് രൂപയെങ്കിലും സംസ്ഥാനസർക്കാർ കുറയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
വെബ് ടീം
1 hours 0 Minutes Ago
1 min read
k surendran

തിരുവനന്തപുരം: എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ പെട്രോളിന്റെയും ഡീസലിന്റെ സംസ്ഥാന നികുതിയിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് സംസ്ഥാന സർക്കാർ പത്ത് രൂപയെങ്കിലും കുറവ്  വരുത്തണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ.

'സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണം. വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതിൽനിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണം. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ എല്ലാവർക്കും സഹാകരമാകും. പത്ത് രൂപയുടെ കുറവ് വരുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ സംസ്ഥാന നികുതി ഇനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണം', സുരേന്ദ്രൻ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories