തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധികബാധ്യത വരുത്തിവെച്ചുകൊണ്ട് ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തീരുമാനിച്ചു.
പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കള്‍ക്കും ഒരേ നിരക്കിലായിരിക്കും ഈ സര്‍ചാര്‍ജ് ബാധകമാകുക. കഴിഞ്ഞ മാസത്തില്‍ യൂണിറ്റിന് 1 പൈസയായിരുന്നു സര്‍ചാര്‍ജ് ഈടാക്കിയിരുന്നത്. അടിക്കടി കൂട്ടുന്ന ഇന്ധനവിലയിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് സർചാർജ് കൂടി ഈ മാസം നൽകണം