Share this Article
News Malayalam 24x7
വസ്ത്രമില്ല പകരം കളിക്കാരുടെ സ്റ്റിക്കർ മാത്രം; ലോകകപ്പിന് മുൻപ് വൈറലായി ബ്രസീലിയൻ ഇൻഫ്ളുവൻസറുടെ പാനിനി ആൽബം’
വെബ് ടീം
1 hours 27 Minutes Ago
1 min read
kerolay

റിയോ ഡി ജനൈറോ: കഴിഞ്ഞ തവണ കപ്പ് നേടിയത് അർജന്റീന ആണെങ്കിലും  ഇത്തവണ കപ്പിന് വേണ്ടിയുള്ള പന്തുരുളാൻ തുടങ്ങുന്നതിനു മുൻപ് വൈറൽ ആകുന്നത്  ബ്രസീലിയൻ ഇൻഫ്ളുവൻസർ കെരോളായ് ചാവേസിന്റെ ഫോട്ടോഷൂട്ട് ആണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചാവേസ്, ആയിരത്തിലധികം ഫുട്ബോൾ താരങ്ങളുടെ സ്റ്റിക്കറുകൾ ശരീരത്തിൽ ഒട്ടിച്ചുകൊണ്ടാണ് ആരാധകരെ ഞെട്ടിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളടങ്ങിയ സ്റ്റിക്കറുകളാണ് കെരോളായ് ശരീരത്തിൽ കൊളാഷ് പോലെ ക്രമീകരിച്ചിരുന്നത്. ഫുട്ബോളിനോടുള്ള സ്നേഹവും ഫാഷനിലെ പരീക്ഷണങ്ങളുമാണ് ഈ ആശയത്തിന് പിന്നിലെന്ന് കെരോളായ് വ്യക്തമാക്കി. ചില ആരാധകർ ഇതിലെ സർഗാത്മകതയെ അഭിനന്ദിച്ചപ്പോൾ, മറ്റു ചിലർ കെരോളായ് സ്റ്റിക്കർ ശേഖരണത്തെ അടുത്ത തലത്തിലേക്ക് എത്തിച്ചു എന്ന് തമാശയായി കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories