Share this Article
News Malayalam 24x7
ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി
വെബ് ടീം
posted on 08-06-2026
1 min read
IAS

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി.ബി അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പിലും എൻ പ്രശാന്ത് സ്പോർട്സ് യുവജനകാര്യ വകുപ്പിലും സ്ഥാനമേൽക്കും.  ബി അശോക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി. എൻ പ്രശാന്ത് സ്പോർട്സ് യുവജനകാര്യ സ്പെഷ്യ സെക്രട്ടറി.രണ്ടുപേരുടെയും സസ്‌പെൻഷൻ പിൻവലിച്ചിരുന്നു.

ദിവ്യ  എസ് അയ്യരെ വിഴിഞ്ഞം എം ഡി സ്ഥാനത്ത് നിന്ന് മാറ്റി.ദിവ്യ  തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയക്ടർ ആകും.  ടിവി അനുപമ ഗതാഗത സെക്രട്ടറി.

ഡി സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എംജി രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയാകും.കെആര്‍ ജ്യോതി ലാല്‍ ധനകാര്യവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പുനീത് കുമാര്‍ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറായും അദീന അബ്ദുള്ള പിഡ്ബ്ലുഡി സ്‌പെഷ്യല്‍ സെക്രട്ടറിയായും രാജുനാരായണ സ്വാമി സൈനിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എംജി രാജമാണിക്യം കെഎസ്ഇബി സിഎംഡിയായും നിയമിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories