കണിമംഗലത്തെ ഇലക്ട്രിക് ഷോപ്പിൽ നിന്നും ഇലക്ട്രിക്ക് വസ്തുക്കളും പണവും മോഷ്ടിച്ച കേസിലെ പ്രതികളായ അസം നോഗോൺ ജില്ല സ്വദേശികളായ ഫിറോസ് ഹുസൈൻ (24), ദിൽവാർ ഹുസൈൻ (24) എന്നിവരെയാണ് നെടുപുഴ പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.
ജൂലൈ 30ആം തീയതി കണിമംഗലം സ്വദേശിയുടെ കണിമംഗലത്തുള്ള ഇലക്ട്രിക് ഷോപ്പിൽ നിന്നും 45,000 രൂപയുടെ ഇലക്ട്രിക് കോയിലുകളും 2000 രൂപയും മോഷണം പോവുകയായിരുന്നു. ഇക്കാര്യത്തിന് നെടുപുഴ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള അതിവിദഗ്ധമായ അന്വേഷണത്തിൽ അന്യസംസ്ഥാനക്കാരായ രണ്ടു പ്രതികളാണ് മോഷണം ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിന് മനസ്സിലാവുകയും അന്വേഷണ സംഘം പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് എത്തുകയും, തുടർന്നു നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി.ആർ രാജേഷ്, നെടുപുഴ എസ് എച്ച് ഒ പി.വി സനീഷ്, സബ് ഇൻസ്പെക്ടർമാരായ എൻ പി സന്തോഷ്കുമാർ, എൻ ഡി സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ, വിനീഷ്, സിവിൽ പോലീസ് ഓഫീസർ അബീഷ് ആൻറണി എന്നിവരാണ് ഉണ്ടായിരുന്നത്.