Share this Article
News Malayalam 24x7
ജാര്‍ഖണ്ഡില്‍ സമരം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍
Jharkhand Student Agitation Intensifies

ജാര്‍ഖണ്ഡില്‍ പിഎസ്സി ക്രമക്കേടിനെതിരായ സമരം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് റാഞ്ചിയിലെത്തിയത്. ട്രെയിനിലും ബസുകളിലുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. വിദ്യാര്‍ത്ഥികളെ തടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കിയെങ്കിലും ഫലം കണ്ടില്ല. പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ നിയമസഭാ മന്ദിരത്തിലേക്ക് നീങ്ങി. 


പരീക്ഷാ സംമ്പ്രദായം പരിഷ്‌കരിക്കണമെന്നും ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ്വിദ്യാര്‍ത്ഥികളുടെ ആവശ്യം. 16 ദിവസം മുന്‍പാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന പിഎസ്സി ചെയര്‍മാന്‍ രാജിവച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ പിഎസ്സി അംഗങ്ങളും രാജിവച്ചു.മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിക്ക് പുറത്ത് ബിജെപി നേതാക്കളും പ്രതിഷേധം നടത്തുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories