എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് മുന്നൂറടിയോളം താഴേക്ക് പതിച്ച സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. തായ് ലാന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പെട്ടത്.
ഈ മാസം നാലിനുണ്ടായ അപകടത്തില്‍ 13 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്നുണ്ടായ ടര്‍ബുലന്‍സ്, വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍ എന്നിവയാണ് അപകടകാരണങ്ങളായി പ്രാഥമികമായി സംശയിക്കുന്നത്.
കൂടാതെ, വിമാനത്തിലെ പൈലറ്റിന്റെ പ്രാഥമിക ലഹരിപരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വിമാന നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി എയര്‍ബസും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ ബസില്‍ നിന്നുള്ള വിദഗ്ധ സംഘവും ഫ്രാന്‍സിലെ വ്യോമയാന അന്വേഷണ ഏജന്‍സിയും എ.എ.ഐ.ബിയുടെ അന്വേഷണവുമായി സഹകരിക്കും.