Share this Article
News Malayalam 24x7
സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി
Sourav Ganguly and Wife Dona Ganguly

മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയേയും വധിക്കുമെന്ന് കാണിച്ച് രണ്ട് കത്തുകളാണ് അദ്ദേഹത്തിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ലഭിച്ചത്. ഇരുവരുമായി അടുത്തുനില്‍ക്കുന്നവരെയും വധിക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്.

 ഗാംഗുലിക്ക് മുന്‍പും ഇത്തരത്തില്‍ ഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു.സൗരവിനോട് താല്‍പര്യമില്ലാത്ത ആരെങ്കിലും എഴുതിയ കത്തുകളാണെന്നാണ് അന്ന് കരുതിയിരുന്നത്. സംഭവത്തില്‍ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊല്‍ക്കത്തയിലെ താക്കുര്‍പുകുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലുള്ള ബെല്‍ഗോറിയയില്‍ നിന്നാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അരുണ്‍ എന്ന പേരിലുള്ള ആളാണ് കത്ത് പോസ്റ്റ് ചെയ്തതെന്നും വ്യക്തമായി.കത്ത് അയച്ചിരിക്കുന്ന കൊറിയര്‍ സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ട്. കത്തയച്ച ആളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories