Share this Article
News Malayalam 24x7
ഗൗതം അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി
 Gautam Adani

ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ യു.എസ് കോടതി റദ്ദാക്കി. ഇന്ത്യയില്‍ സോളാര്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും അമേരിക്കന്‍ നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു കേസുകള്‍. കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന യു.എസ് നീതിന്യായ വകുപ്പിന്റെ നിലപാടിനെ തുടര്‍ന്നാണ് കോടതിയുടെ ഈ സുപ്രധാന വിധി. 

എന്നാല്‍, ഈ കേസ് അന്വേഷിച്ച പ്രോസിക്യൂട്ടര്‍മാരുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ അഭിപ്രായം തേടാതെയാണ് നീതിന്യായ വകുപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അദാനി അമേരിക്കയില്‍ നടത്താനിരുന്ന 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി ബന്ധപ്പെടുത്തിയാണ് കേസ് ഒഴിവാക്കിയതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories