തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ്. അതിഥിതൊഴിലാളിയായ അസം സ്വദേശിക്ക് 22000 രൂപ നഷ്ടമായി.കട്ടപ്പനയില്‍ താമസിക്കുന്ന പ്രദീപ് കണ്ടുലോനയ്ക്കാണ് പണം നഷ്ടമായത് .വാട്‌സാപ്പ് വഴിയെത്തിയ സന്ദേശത്തിന് കണ്ടുലോനയുടെ മകനാണ് മറുപടി നല്‍കിയത് .പണത്തിന് ആവശ്യമുണ്ടെങ്കില്‍ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു. ഹിന്ദിയിലായിരുന്നു സന്ദേശം.വീട് നിര്‍മ്മിക്കാന്‍ 10 ലക്ഷം രുപ അനുവദിച്ചിട്ടുണ്ടെന്നും തുക വിട്ടുകിട്ടാന്‍ പല തവണയായി പണം ആവശ്യപ്പെടുകയും 22000 രൂപ കൈക്കലാക്കുകയും ചെയ്തു. തട്ടിപ്പു മനസിലായപ്പോഴാണ് കുടുംബം ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ എന്‍സിആര്‍പിയില്‍ പരാതി റജിസ്റ്റര്‍ ചെയ്തത്.