Share this Article
News Malayalam 24x7
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ അല്‍ഖ്വയ്ദ ഉപസംഘടനയെന്ന് യുഎന്‍
Red Fort Explosion

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ആഗോള ഭീകര സംഘടനയായ അൽഖ്വയ്ദയുടെ ഉപസംഘടനയാണെന്ന് യുണൈറ്റഡ് നേഷൻസ് (യു.എൻ) സുരക്ഷാ സമിതിയുടെ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്. അൽഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS - Al-Qaeda in the Indian Subcontinent) ആണ് ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ആക്രമണവുമായി ബന്ധപ്പെട്ട പത്ത് പേർക്ക് അൽഖ്വയ്ദയുടെ മറ്റൊരു ഉപസംഘടനയായ അൻസാർ ഗസ്‌വത്തുൽ ഹിന്ദുമായി (AGH) അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തയിട്ടുണ്ട്. ഇതിനുപുറമെ, ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പുതിയ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ ഇവർ ശ്രമിച്ചുവരുന്നതായും യു.എൻ സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകുന്നു.


അൽഖ്വയ്ദയും ഐ.എസ്.ഐ.എസും (ISIS) രാസ-ജൈവ ആയുധങ്ങൾ ഉന്നമിടുന്നുണ്ടെന്ന ഗുരുതരമായ വിവരവും റിപ്പോർട്ടിലുണ്ട്. റൈസിൻ (Ricin) ഉൾപ്പെടെയുള്ള മാരകമായ വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും വിവരങ്ങളും ഇത്തരം ഭീകര ഗ്രൂപ്പുകൾ ഓൺലൈനിലൂടെ വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories