കോഴിക്കോട് പേരാമ്പ്ര ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നെന്ന് വിവാദത്തില്‍ കളക്ടര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. വിഷയത്തിൽ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ കളക്ടറോട് വിശദീകരണം തേടി. തുറന്നത് സ്ടോങ് റൂമല്ല റിസർവ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്ന ആരോപണത്തിന് ബലമേറുകയാണ്.
അതേസമയം മെറ്റീരിയല്‍ റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു.. തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും കളക്ടര്‍ പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആണെന്നും ഇതിന്റെ ഭാഗമായാണ് മുറി തുറന്നതെന്നും കളക്ടര്‍ പറഞ്ഞു. മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നുവെന്നും രേഖകളുടെ പരിശോധന കഴിഞ്ഞ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മുറി പൂട്ടുകയും ചെയ്‌തെന്നും കളക്ടര്‍ വ്യക്തമാക്കി.