അരയിടത്തുപാലത്തിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മി നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ കൈലാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെ കൈലാസ് ലക്ഷ്മി നാരായണന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി നാരായണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും കോഴിക്കോട് നഗരത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.