Share this Article
News Malayalam 24x7
കരുവാരകുണ്ടില്‍ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
Wild Animal Attack in Karuvarakundu

മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മണലിയംപാടം ഭാഗത്ത് റബർ ടാപ്പിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കവെയാണ് സംഭവം.

പുലർച്ചെ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ജംഷീർ (40) എന്നയാളെ ഉടൻ തന്നെ കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


തുടർച്ചയായി കാട്ടാനകൾ മലയോര മേഖലയിൽ ഇറങ്ങുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. വന്യമൃഗശല്യത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories