Share this Article
യുഡിഎഫിന്റെ വലിയ ഭൂരിപക്ഷത്തിന് കാരണം എഐ; ഭരണത്തുടര്‍ച്ച ഭയന്നുള്ള പ്രതിപക്ഷത്തിന്റെ ഏകീകരണമാണ് നടന്നതെന്നും ടികെ ഹംസ
വെബ് ടീം
posted on 12-05-2026
1 min read
tk hamsa

മലപ്പുറം: നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയം മുന്നണിയുടെ തകര്‍ച്ചയല്ലെന്നും ഭരണത്തുടര്‍ച്ച ഭയന്നുള്ള പ്രതിപക്ഷത്തിന്റെ ഏകീകരണമാണ് നടന്നതെന്നും സിപിഐഎം നേതാവ് ടികെ ഹംസ. കൂടാതെ 'കോലീബി' സഖ്യവും ജയത്തിന് സഹായിച്ചു.

യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചത് ഐഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണോ എന്ന് പരിശോധിക്കണമെന്ന് ടികെ ഹംസ പറഞ്ഞു. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും എഐ സഹായത്താല്‍ എവിടെയിരുന്നും വോട്ട് കൂട്ടാനാവുമെന്നും ഹംസ പറഞ്ഞു.ഇടതുപക്ഷത്തിന്റെ പരാജയം മുന്നണിയുടെ തകര്‍ച്ചയല്ലെന്നും ഭരണത്തുടര്‍ച്ച ഭയന്നുള്ള പ്രതിപക്ഷത്തിന്റെ ഏകീകരണമാണ് നടന്നത്. വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വം സംബന്ധിച്ച് ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും ടികെ ഹംസ പറഞ്ഞു.കോണ്‍ഗ്രസിലെ അധികാര തര്‍ക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുന്നതോടെ ഇടതുപക്ഷത്തിന് തിരിച്ചുവരവ് നടത്താനാകും. തെഞ്ഞെടുപ്പിലെ തിരിച്ചടികള്‍ താല്‍ക്കാലികം മാത്രമാണെന്നും ഹംസ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories