Share this Article
News Malayalam 24x7
കുംഭമേളയിലെ വൈറല്‍ താരത്തിന് സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ്
Kumbh Mela Viral Star

കുംഭമേളയിലൂടെ ശ്രദ്ധേയയായ വൈറല്‍ പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. നിലവില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ തേടി യുവതിയുടെ അഭിഭാഷകന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അടങ്ങിയ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ സുരക്ഷാ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് കോടതി പൊലീസിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


കഴിഞ്ഞ ജൂണ്‍ 10-നാണ് പെണ്‍കുട്ടിയുടെ മൊബൈലില്‍ വധഭീഷണി സന്ദേശം എത്തിയത്. പാകിസ്താന്‍ സ്വദേശിയെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു സന്ദേശത്തിലെ ഭീഷണി. ഇതിന് പിന്നാലെയാണ് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുവതിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories