Share this Article
News Malayalam 24x7
ഫയർഫോഴ്‌സും പൊലീസും ചേർന്ന് മുറി തുറന്നു; ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു
വെബ് ടീം
posted on 30-06-2026
1 min read
jyothi

തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി ( 30 ) ആണ് മരിച്ചത്. കഴിഞ്ഞ 27 ന് ഉച്ചക്കഴിഞ്ഞ് രണ്ടരയ്ക്കാണ് മുറിയെടുത്തത് . മരണകാരണം വ്യക്തമല്ല . സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ഓട്ടോ ഡ്രൈവർ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമല്ല.

ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മുറി തുറന്നത്. യുവതി ഗര്‍ഭിണിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നാണ് ലോഡ്ജ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഓട്ടോ ഡ്രൈവറെ ജീവനക്കാര്‍ക്ക് പരിചയമുണ്ടായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ഓട്ടോ ഡ്രൈവര്‍ ലോഡ്ജിലെത്തുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ ലോഡ്ജ് ജീവനക്കാരേയും പൊലീസിനേയും അറിയിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories