Share this Article
News Malayalam 24x7
നെഞ്ചില്‍ കുത്തിക്കയറിയ ചൂണ്ട മെഡി.കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ പുറത്തെടുത്തു
വെബ് ടീം
posted on 30-06-2026
1 min read
FISHHOOK

തൃശൂർ/മുളങ്കുന്നത്തുകാവ്: നെഞ്ചില്‍ കുത്തിക്കയറിയ ചൂണ്ട രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വഴി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. മാള സ്വദേശിയായ 27കാരന്റെ ജീവനാണ് സങ്കീര്‍ണ ശസ്ത്രകിയയിലൂടെ രക്ഷിച്ചത്. സ്വകാര്യ ആശുപത്രിയില്‍ 6 ലക്ഷം വേണമെന്ന പറഞ്ഞ ശസ്ത്രക്രിയയാണ് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയത്. സ്വകാര്യ ആശുപത്രിക്കാര്‍ ശസ്ത്രക്രിയയ്ക്കു ശേഷം യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു പറഞ്ഞപ്പോഴാണ് ബന്ധുക്കള്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഭയംപ്രാപിച്ചത്.

മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വലിയ ഫിഷിങ് ഹാര്‍പൂണ്‍ ഇനത്തില്‍പ്പെട്ട കൂര്‍ത്ത ആയുധം റോഡില്‍ വീണപ്പോള്‍ ശരീരത്തില്‍ കുത്തിക്കയറുകയായിരുന്നു. ഹൃദയത്തിന്റെ തൊട്ടടുത്താണ് നിന്നിരുന്നത്. 

സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ഇയാളെ  എത്തിച്ചപ്പോള്‍  വലിയ തുകയാണ് അവര്‍  ആവശ്യപ്പെട്ടത്  മാത്രമല്ല ജീവന്‍  തിരിച്ചു കിട്ടുമോ  എന്നതിന് കുറിച്ചും ക്യത്യത വരുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന ബന്ധുക്കള്‍ തുടർന്ന് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories