Share this Article
News Malayalam 24x7
സ്‌ട്രോങ് റൂം തുറക്കും; പ്രിസൈഡിങ് ഓഫീസര്‍ ഡയറി മറന്നുവെച്ചെന്ന് വിശദീകരണം
Election Commission to Open Palakkad Victoria College Strong Room

പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം വിവാദത്തിന് പിന്നാലെ പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂമും തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമാണ് തുറക്കുന്നത്.

പ്രിസൈഡിംഗ് ഓഫീസർ തന്റെ ഡയറി സ്‌ട്രോങ്ങ് റൂമിനുള്ളിൽ മറന്നുവെച്ചതിനെ തുടർന്നാണ് ഈ അടിയന്തര നടപടി. സ്‌ട്രോങ്ങ് റൂം തുറക്കുന്ന വിവരം എല്ലാ സ്ഥാനാർത്ഥികളെയും ഫോണിലൂടെ വിളിച്ച് അറിയിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ പറഞ്ഞു.


പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് പാലക്കാട്ടും സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മേൽനോട്ടത്തിലും സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലും ആയിരിക്കും സ്‌ട്രോങ്ങ് റൂം തുറക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories