Share this Article
News Malayalam 24x7
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
Special Kerala Cabinet Meeting to Discuss Compensation Today

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നൽകേണ്ട അടിയന്തര ധനസഹായത്തെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാകും ധനസഹായം പ്രഖ്യാപിക്കുക. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് യോഗത്തിൽ സമർപ്പിക്കും. സ്ഫോടനത്തിന്റെ തീവ്രത, മരണസംഖ്യ, പരിക്കേറ്റവരുടെ അവസ്ഥ, പ്രാഥമികമായി കണ്ടെത്തിയ കാരണങ്ങൾ തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ 13 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. കടുത്ത ചൂടിനെത്തുടർന്ന് വെടിമരുന്നുകൾക്ക് തീപിടിച്ചതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ദുരന്തബാധിതർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, സമാനമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളും മന്ത്രിസഭാ യോഗം വിലയിരുത്തും. സ്ഫോടനത്തെത്തുടർന്ന് തൃശൂർ പൂരം ആഘോഷങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദ്ദേശങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories