Share this Article
News Malayalam 24x7
ശബരിമലയിലെ വീഡിയോ ചിത്രീകരണം; ദൃശ്യങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്ത വ്‌ലോഗര്‍ക്കെതിരെ കേസ്
Police File Case Against Vlogger for Unauthorized Video Filming in Sabarimala


ശബരിമല നട അടച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്ലോഗർക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിയായ അനീഷ് എന്നയാളെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 24-ാം തീയതിയാണ് ഇയാൾ 'ശബരിമല കാഴ്ച' എന്ന പേരിൽ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.


പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ, ശബരിമലയിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കും നിരോധനങ്ങൾക്കും വിരുദ്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജെ കൃഷ്ണൻ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെടുകയും, തുടർന്ന് പമ്പ പൊലീസ് അനീഷിനെതിരെ കേസെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം യൂട്യൂബിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. ഏപ്രിൽ 18-ന് ശേഷമാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories