Share this Article
News Malayalam 24x7
ഗവിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം; യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു
Gavi Investigation

ഗവിയിൽ യുവതി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട യുവതിയുടെ കാണാതായ സ്വർണ്ണാഭരണങ്ങളും മറ്റ് വ്യക്തിഗത സാമഗ്രികളും പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതിയായ വിനോദ് കുമാറുമായി വനമേഖലയിൽ നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.

യുവതിയുടെ സ്വർണ്ണവളയും സ്വർണ്ണക്കമ്മലും ഒരു ബാഗിലാക്കി കാട്ടിലെ മരപ്പൊത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ആഭരണങ്ങൾക്ക് പുറമെ യുവതിയുടെ മൊബൈൽ ഫോണും കുടയും ഇതേ ബാഗിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങളും ഫോണും പ്രതി കാട്ടിൽ ഒളിപ്പിച്ചത്.


വനമേഖലയിൽ പ്രതിയുമായി നടത്തിയ വിശദമായ തെളിവെടുപ്പിലാണ് ഈ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്. ആഭരണങ്ങൾ കവരുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തൽ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories