Share this Article
News Malayalam 24x7
200 വർഷം പഴക്കമുള്ള കലയെ അപമാനിച്ചു, വി കെ ശ്രീരാമൻ മാപ്പ് പറയണം'
Public Outcry Over Comments on Traditional Art Form

പുലികളിയെ വിമര്‍ശിച്ച വി കെ ശ്രീരാമന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറയണമെന്ന് പുലികളി സംഘം ഭാരവാഹികളായ റോബ്സണ്‍ പോളും കൃഷ്ണപ്രസാദും. 200 വര്‍ഷം പഴക്കമുള്ള കലയെ അപമാനിക്കുകയും പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിങ്ങ് നടത്തുകയുമാണ് വി. ശ്രീരാമന്‍ ചെയ്തത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. പുലിക്കളി കാണാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനം നടത്തുന്നതെന്നും ത്തവണ പുലിക്കളി കാണാന്‍ വി കെ ശ്രീരാമനെ ക്ഷണിക്കുന്നു എന്നും അയ്യന്തോള്‍ പുലികളി സംഘം അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories