Share this Article
News Malayalam 24x7
വന്ദേ മാതരം വിവാദം; ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ്
Congress Clarifies Stand Amid Political Debate

ന്ദേമാതരം ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി  കോൺഗ്രസ്. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് ഉറച്ചുനിൽക്കുന്നത്. പാർട്ടി പ്രവർത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

1937-ൽ മഹാത്മാഗാന്ധിയുടെയും അന്നത്തെ മറ്റ് മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ എടുത്ത തീരുമാനമാണ് ഇതെന്നും, വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്നില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെതിരെ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് ദേശീയതയ്ക്ക് എതിരാണെന്നും, തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ വികാരം ആളിക്കത്തിക്കാനാണ് കോൺഗ്രസ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

സംസ്ഥാന അടിസ്ഥാനത്തിൽ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെയും ബി.ജെ.പി വിമർശനം ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വരാനിരിക്കെ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ, ഗാന്ധിജിയുടെ നേതൃത്വത്തിൽ സ്വീകരിച്ച ചരിത്രപരമായ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories