Share this Article
News Malayalam 24x7
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ കാട്ടാനക്കൂട്ടമിറങ്ങി
Wild Elephant Herd Spotted on Kochi-Dhanushkodi National Highway

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് വാഹനയാത്രക്കാരിലും പ്രദേശവാസികളിലും ആശങ്കയുണ്ടാക്കി. ഇന്നലെ രാത്രി 10:30-ഓടെയാണ് നേര്യമംഗലം രാണിക്കല്ലിന് സമീപം റോഡിൽ കാട്ടാനക്കൂട്ടം എത്തിയത്.

കുട്ടിയാനകൾ ഉൾപ്പെടെ അഞ്ചിലധികം കാട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നത്. റോഡിലേക്ക് പെട്ടെന്ന് ആനക്കൂട്ടം ഇറങ്ങിയത് ഇതുവഴി കടന്നുപോയ വാഹനയാത്രക്കാർക്ക് വലിയ ഭീതി സൃഷ്ടിച്ചു. ആനക്കൂട്ടത്തെ മറികടക്കാൻ ശ്രമിച്ച ഒരു വാഹനത്തിന് നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു. എന്നാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. വനമേഖലയിൽ നിന്ന് റോഡിലേക്ക് ആനക്കൂട്ടം എത്തുന്ന സംഭവങ്ങൾ പതിവായതോടെ രാത്രികാലങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്രയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories