ലഖ്‌നൗ: ലോറി ഡ്രൈവറെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി ലോറിക്കുള്ളിലിട്ട് കത്തിച്ച കേസിൽ 40കാരി പിടിയിൽ. പിലിഭിത്തിൽ ആണ് നടുക്കം ഉണ്ടാക്കുന്ന സംഭവവികാസങ്ങൾ.
റാംപുർ ജില്ലയിലെ ബിലാസ്പുർ സ്വദേശിയും ഉത്തരാഖണ്ഡിലെ രുദ്രപുരിൽ താമസക്കാരിയുമായ അമൻദീപ് കൗർ(40)ആണ് പോലീസ് പിടിയിലായത്. ജൂലായ് 10-നാണ് പുരാൻപുർ കോട്‌വാലി പരിധിയിൽ കത്തിനശിച്ച ലോറിക്കുള്ളിൽ ഡ്രൈവറായ ബൽവീന്ദർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അമൻദീപും ബൽവീന്ദറും കഴിഞ്ഞ രണ്ടുമൂന്നു വർഷമായി അടുപ്പത്തിലായിരുന്നു.
എന്നാൽ, അമൻദീപ് ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു.ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ, അമൻദീപിന്റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കുടുംബത്തിന് കാണിച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ബൽവീന്ദർ ഭീഷണിപ്പെടുത്തി. ഇതിൽ പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നെന്ന് അമൻദീപ് പോലീസിനോട് സമ്മതിച്ചു.
ലോറി കത്തിക്കുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം