Share this Article
News Malayalam 24x7
ഓണക്കാല റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും
Onam Special Ration Distribution Begins Today in Kerala

സംസ്ഥാനത്ത് ഓണക്കാല റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡിന്30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായും, കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കിലും ലഭിക്കും. ഇതിനു പുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും. വിലക്കക്കറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടുമെന്നും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories