Share this Article
News Malayalam 24x7
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
West Bengal Assembly Elections

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. 8 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങൾ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടർമാർ വലിയ ആവേശത്തോടെയാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി ജനവിധി തേടുന്ന ഭവാനിപ്പൂർ മണ്ഡലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗ് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ.


ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഭരണത്തുടർച്ചയ്ക്കായി തൃണമൂൽ കോൺഗ്രസും അധികാരം പിടിച്ചെടുക്കാൻ ബിജെപിയും വലിയ പ്രചരണങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories