പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതിനായി ബിജെപി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരെ ഉപയോഗിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
തങ്ങളുടെ പ്രചാരണ സാമഗ്രികളായ കൊടികളും ബാനറുകളും ബോർഡുകളും ബിജെപി പ്രവർത്തകർ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും, ഇവർ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുന്നതായും മമത ആരോപിച്ചു. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും മമത ആരോപിച്ചു.