തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മാളവ്യ നഗറിലെ ഹോട്ടലിൽ ദാരുണമായ തീപിടുത്തമുണ്ടായത്. അപകടത്തിൽ 21 പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 17 പേർ വിദേശികളാണ്. ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ട വിദേശ പൗരന്മാർ.
അപകടം നടന്ന ഉടനെ തന്നെ ഹോട്ടൽ ഉടമയെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇയാൾ ഒളിവിൽ പോയത് അന്വേഷണത്തിന് തടസ്സമായിരുന്നു. ലവ്കേഷ് ബജാജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു. ഹോട്ടലിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ