ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയ്ക്ക് വൻ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും നേതൃത്വത്തെ പൂർണ്ണമായി തള്ളിക്കൊണ്ട് വൻ പിളർപ്പ്. ആകെയുള്ള ഇരുപത്തിയെട്ടിൽ ഇരുപത് (20/28) തൃണമൂൽ കോൺഗ്രസ് എം.പിമാർ പാർട്ടി ബന്ധം പൂർണ്ണമായി ഉപേക്ഷിച്ച് ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണകക്ഷിയായ എൻഡിഎയുടെ (NDA) ഭാഗമാകാൻ ഔദ്യോഗികമായി തീരുമാനിച്ചു.
മുതിർന്ന പാർട്ടി നേതാവ് കക്കോലി ഘോഷ് ദസ്തിദാറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് വിമത എം.പിമാരുടെ ഈ നീക്കം നടന്നിരിക്കുന്നത്. തങ്ങൾ ഇനി മുതൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി പാർട്ടി യുമായുള്ള ബന്ധം പൂർണ്ണമായി വേർപെടുത്തുകയാണെന്നും വ്യക്തമാക്കി ഇരുപത് വിമത എം.പിമാർ ഒപ്പിട്ട കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചു കഴിഞ്ഞു.
മമത ബാനർജിയും അഭിഷേക് ബാനർജിയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ ഉള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഭരണകൂടത്തെ സാക്ഷിയാക്കി ഈ നിർണ്ണായക അട്ടിമറി