Share this Article
News Malayalam 24x7
നീറ്റ് യുജി പുനഃപരീക്ഷയില്‍ മാറ്റങ്ങളുമായി NTA
NTA Announces New Timings and Student-Friendly Changes

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET-UG) പുനപ്പരീക്ഷ കൂടുതൽ സുഗമമാക്കുന്നതിനായി നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). പരീക്ഷാ സമയത്തിലും ചോദ്യപേപ്പർ ബുക്ക്‌ലെറ്റിലും വരുത്തിയ പുതിയ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസകരമാകും.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പരീക്ഷാ സമയം 15 മിനിറ്റ് വർദ്ധിപ്പിച്ചു. ഇതോടെ പരീക്ഷാ സമയം മൂന്നേകാൽ മണിക്കൂറായി (3 മണിക്കൂർ 15 മിനിറ്റ്) ഉയർന്നു. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 5:15 വരെയായിരിക്കും പരീക്ഷ നടക്കുക. ഹാജർ രേഖപ്പെടുത്തൽ, വിരലടയാളം എടുക്കൽ തുടങ്ങിയ പരീക്ഷാഹാളിലെ മറ്റ് നടപടിക്രമങ്ങൾ വിദ്യാർത്ഥികളുടെ പരീക്ഷാ സമയത്തെ ബാധിക്കാതിരിക്കാനാണ് ഈ അധിക സമയം അനുവദിച്ചിരിക്കുന്നത്.


കൂടാതെ, ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കുകൾ ചെയ്യാനുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്നും നാലായി വർദ്ധിപ്പിച്ചു. ഈ പേജുകളുടെ ഇരുവശങ്ങളും വിദ്യാർത്ഥികൾക്ക് കണക്കുകൂട്ടലുകൾക്കും ഡയഗ്രം വരയ്ക്കുന്നതിനുമായി ഉപയോഗിക്കാം. പരീക്ഷാഹാളിലെ മാനസിക സമ്മർദ്ദം കുറച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ അന്തരീക്ഷമൊരുക്കാൻ ഈ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് എൻടിഎ വ്യക്തമാക്കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories