Share this Article
News Malayalam 24x7
സി.യു.ഇ.ടി. പി.ജി. പരീക്ഷയിലും വിവാദം; പൊതുഅറിയിപ്പില്ലാതെ രണ്ടാമതും പരീക്ഷ നടത്തിയെന്ന് ആരോപണം
CUET PG Exam

നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന സി.യു.ഇ.ടി. പി.ജി. പരീക്ഷയിലും ഗുരുതരമായ ക്രമക്കേട് ആരോപണം. പൊതുഅറിയിപ്പുകളൊന്നും നൽകാതെ രണ്ടാമതും പരീക്ഷ നടത്തിയെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.

പൊളിറ്റിക്കൽ സയൻസ് പരീക്ഷയെ ചൊല്ലിയാണ് പ്രധാനമായും വിവാദം ഉയർന്നിരിക്കുന്നത്. ഔദ്യോഗികമായി ഈ പരീക്ഷ നടന്നത് മാർച്ച് 11-നാണ്. എന്നാൽ പരീക്ഷയ്ക്ക് ശേഷം പുറത്തുവിട്ട ഉത്തരസൂചികയിൽ (Answer Key) മാർച്ച് 11-നു പുറമേ മാർച്ച് 30-നും പരീക്ഷ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സി.യു.ഇ.ടി. പി.ജി. പരീക്ഷകൾ മാർച്ച് 27-ഓടെ അവസാനിച്ചു എന്നായിരുന്നു എൻ.ടി.എ. ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഇതിനു വിരുദ്ധമായി മാർച്ച് 30-ന് വീണ്ടും പരീക്ഷ നടന്നതായി ഉത്തരസൂചിക വ്യക്തമാക്കിയതോടെയാണ് വിദ്യാർത്ഥികൾ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.


മാർച്ച് 30-ന് ആർക്ക് വേണ്ടിയാണ് പ്രത്യേകമായി പരീക്ഷ നടത്തിയത്, ഇതൊരു പുനഃപരീക്ഷയാണെങ്കിൽ ഏതൊക്കെ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. പരീക്ഷാഫലം ഏപ്രിൽ 24-ന് തന്നെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഉത്തരസൂചിക വന്നപ്പോഴാണ് ഈ ക്രമക്കേട് പുറത്തറിയുന്നത്. രാജ്യവ്യാപകമായി നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടയിൽ ഉയർന്ന ഈ പുതിയ വിവാദത്തിൽ എൻ.ടി.എ. ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories