Share this Article
News Malayalam 24x7
KSRTC ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണസമ്മാനം
KSRTC Announces Onam Bonus and Festival Allowances

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകി ഓണം പ്രമാണിച്ചുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുതിയ തീരുമാനപ്രകാരം കെ.എസ്.ആര്‍.ടി.സി.യിലെ സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ ശമ്പള മുന്‍കൂറും 3,000 രൂപ ഉത്സവ ബത്തയും ലഭിക്കും. അര്‍ഹരായ ജീവനക്കാര്‍ക്ക് ബോണസും അനുവദിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവ ബത്ത ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്കും 1,250 രൂപ ഓണം ഉത്സവ ബത്തയായി ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി 33 കോടി രൂപയാണ് പ്രത്യേക ഫണ്ടായി അനുവദിച്ചിരിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories