Share this Article
News Malayalam 24x7
വിഴിഞ്ഞത്ത് കൂടുതൽ കമ്പനികള്‍ രംഗത്ത്
Vizhinjam International Seaport

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം സജീവമായതോടെ കയറ്റുമതി-ഇറക്കുമതി (എക്‌സിം) രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമായി. തുറമുഖത്തിന്റെ സാധ്യതകൾ മുതലെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രമുഖ കയറ്റുമതി കമ്പനികൾ ഉൾപ്പെടെയുള്ളവ രംഗത്തെത്തി. തിരുപ്പൂർ, കോയമ്പത്തൂർ, ബെംഗളൂരു, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഇതിനായി മുന്നോട്ട് വന്നിരിക്കുന്നത്.


വിഴിഞ്ഞത്തുനിന്ന് ആദ്യഘട്ടത്തിൽ കപ്പൽ മാർഗം ചരക്കുകൾ അയക്കുന്നതിനായി നിരവധി കമ്പനികൾ അനുമതി തേടിക്കഴിഞ്ഞു. വിവിധ കമ്പനികളുടെ കശുവണ്ടി, കയർ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ കയറ്റി അയക്കുന്നത്. ഇതിനായുള്ള കപ്പൽ സർവീസുകളും ഉടൻ ആരംഭിക്കും. കാർഗോ ഉത്ഘാടനത്തിന്റെ ഭാഗമായി എത്തിയ കണ്ടെയ്‌നറുകൾ അടുത്താഴ്ച സ്‌പെയിനിലേക്ക് അയക്കാനാണ് തീരുമാനം. ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെയുള്ളവ സ്പെയിനിലേക്ക് കയറ്റുമതി ചെയ്യുന്നതും കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും.


ഈ മാസം 29-ന് എം.എസ്.സി മേരി ലെസ്‌ലി എന്ന കപ്പൽ കേരളത്തിൽ നിന്നുള്ള ചരക്കുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് തിരിക്കും. വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് കേരളത്തിലെ മീൻ കയറ്റുമതി ഏജൻസികളും ഈ പാത ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ്. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ പ്രധാന സ്ഥാനത്തേക്ക് മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories