Share this Article
News Malayalam 24x7
ഇൻസ്റ്റഗ്രാമിലെ പ്രിയപ്പെട്ട അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു; ആരാധകരുടെ പ്രിയമുത്തശ്ശിയുടെ വിയോഗം 106-ാം വയസ്സിൽ
വെബ് ടീം
posted on 21-08-2026
1 min read
AMMUKUTTI

കോട്ടയം: ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി. കോട്ടയം അയ്മനം സ്വദേശിയായ അമ്മുകുട്ടിക്ക് 106 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നു. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജ് 'ഗോപികാസ് ഗ്യാലറീസി'ലൂടെയാണ് കാഴ്ചക്കാര്‍ അമ്മുക്കുട്ടിയെ കേട്ടിരുന്നത്. ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിയോഗ വാര്‍ത്ത അറിയിച്ചത്.

കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് അമ്മുക്കുട്ടി അമ്മൂമ്മ. മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹം അമ്മൂമ്മ നേരത്തെ പങ്കുവെച്ചിരുന്നു. അമ്മൂമ്മയ്ക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന വീഡിയോയും വൈറല്‍ ആയിരുന്നു. കോട്ടയത്ത് ചിത്രീകരണത്തിന് എത്തുമ്പോള്‍ നേരില്‍ കാണാമെന്നും അമ്മൂമ്മയ്ക്ക് മോഹന്‍ലാല്‍ വാക്ക് നല്‍കിയിരുന്നു.വീഡിയോയിലൂടെ സി പി അമ്മുക്കുട്ടിയമ്മ എന്നായിരുന്നു അമ്മൂമ്മ സ്വയം പറഞ്ഞിരുന്നത്. പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന വീഡിയോകള്‍ വൈറലായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories