Share this Article
News Malayalam 24x7
മൂന്നുവയസുകാരനെ പാലത്തിൽ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി; തെരച്ചിൽ
വെബ് ടീം
19 hours 44 Minutes Ago
1 min read
sai

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ മൂന്നുവയസുകാരനെ പാലത്തിൽ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ നദിയിലേക്ക് ചാടി. ഇരുട്ടിൽ കുട്ടിയുടെ കരച്ചിൽ കേട്ടാണ് സംഭവം പുറംലോകമറിയുന്നത്. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. വേൽപൂരു ഗ്രാമത്തിൽ താമസിക്കുന്ന ദൊഡ്ഡ സായി (29), ഭാര്യ ശിരീഷ (28) എന്നിവരാണ് മകനൊപ്പം സ്കൂട്ടറിൽ പാലത്തിലെത്തിയത്.

രാത്രി 10 മണിയോടെ എത്തിയ ദമ്പതികൾ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തിയ ശേഷം നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കുട്ടിയെ ഏറ്റെടുത്തു. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പോലീസ്, ദമ്പതികൾക്കായി നദിയിൽ തിരച്ചിൽ ആരംഭിച്ചു. കുട്ടിയെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി.പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും നീന്തൽ വിദഗ്ധരും ചേർന്ന് നദിയിൽ തിരച്ചിൽ തുടരുകയാണ്. റി

മുമ്പ് ഗൾഫിലായിരുന്നതുമായ സായി ഡ്രൈവറായി ജോലിചെയ്യുകയായിരുനെന്നാണ് വിവരം.  ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതകൾ കാരണം ഇവർ വീട് വിൽക്കാൻ തീരുമാനിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

എങ്കിലും, സാമ്പത്തിക പ്രതിസന്ധിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories