Share this Article
News Malayalam 24x7
നാവിക സേനക്ക് മൂന്ന് പുതിയ യുദ്ധക്കപ്പലുകള്‍ കൂടി
Three New Indigenously Built Warships Commissioned into Indian Navy

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖത്ത് നടന്ന ചടങ്ങിലാണ് കപ്പലുകൾ കമ്മീഷൻ ചെയ്തത്.

സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപെട്ട ഐ.എൻ.എസ് ദുനഗിരി (INS Dunagiri), അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ ഐ.എൻ.എസ് അഗ്രേ (INS Agray), പര്യവേക്ഷണ കപ്പലായ ഐ.എൻ.എസ് സൻശോധക് (INS Sanshodhak) എന്നിവയാണ് പുതുതായി നാവികസേനയുടെ ഭാഗമായത്. നാവികസേനയുടെ പോരാട്ടശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നവയാണ് പുതിയ കപ്പലുകൾ.


ഇതിൽ ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐ.എൻ.എസ് ദുനഗിരി. അത്യാധുനിക ടോർപ്പിഡോകൾ, റോക്കറ്റ് ലോഞ്ചറുകൾ, സോണാർ സംവിധാനങ്ങൾ എന്നിവ അടങ്ങിയതാണ് ഐ.എൻ.എസ് അഗ്രേ.


പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാറിവരുന്ന ആഗോള സാഹചര്യത്തിൽ പ്രതിരോധ ആവശ്യങ്ങൾക്കായി മറ്റ് വിപണികളെ ആശ്രയിച്ച് തുടരാൻ ഇന്ത്യക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ നാവികസേനാ ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. പുതിയ കപ്പലുകളുടെ വരവ് ഇന്ത്യൻ സമുദ്രമേഖലയിലെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories