Share this Article
News Malayalam 24x7
മമതയും അഭിഷേകും ഔട്ട്? മമത ബാനർജിയെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് 'നീക്കി, തൃണമൂൽ കോൺഗ്രസിൽ വിമത പക്ഷത്തിന്റെ സംഘടനാ അഴിച്ചുപണി
വെബ് ടീം
2 hours 3 Minutes Ago
1 min read
MAMATA

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി ഗുരുതരമായ സംഘടനാ വെല്ലുവിളി ഉയർത്തി വിമത വിഭാഗം. പാർട്ടി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് മമത ബാനർജിയെ 'നീക്കിയതായി' പ്രഖ്യാപിച്ച വിമതർ, സമാന്തര നേതൃത്വവും പ്രഖ്യാപിച്ചു.വിമതപക്ഷം തിങ്കളാഴ്ച മുതിർന്ന എം.എൽ.എയായ അരൂപ് റോയിയെ പാർട്ടിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ്  ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്നത്. പാർട്ടിയിലെ വലിയൊരു വിഭാഗം എംഎൽഎമാരുടെയും ഭാരവാഹികളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെട്ടു.

മുൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മമതയുടെ അടുത്ത അനുയായികൾ തങ്ങൾക്കൊപ്പം ചേർന്നതായും വിമത ക്യാമ്പ് അവകാശപ്പെടുന്നു. പശ്ചിമ ബംഗാൾ നിയമസഭയിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ച തിങ്കളാഴ്ച തന്നെയാണ് ഈ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്.ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാർ യോഗം ചേർന്നു. ഏകദേശം 60 എംഎൽഎമാരും 70-ഓളം മുൻ കൗൺസിലർമാരും തങ്ങളുടെ യോഗത്തിൽ പങ്കെടുത്തുവെന്നും ഇവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നുമാണ് വിമത വിഭാഗത്തിന്റെ അവകാശവാദം.

കൂടാതെ, പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സസ്​പെൻഡ് ചെയ്യുകയും ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories