Share this Article
News Malayalam 24x7
കനത്ത മഴയ്ക്കിടെ മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവാവ് കുത്തേറ്റു മരിച്ചു
വെബ് ടീം
posted on 24-06-2026
1 min read
mumbai

മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈ ലോക്കല്‍ ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.മായങ്ക് ലോഹര്‍ (21) ആണ് കൊല്ലപ്പെട്ടത്. ചര്‍ച്ച്‌ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍.

യാത്രയ്ക്കിടെ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി മറ്റൊരു യാത്രക്കാരനായ റോഷന്‍ സുവര്‍ണയുമായി തര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ റോഷന്‍ ബാഗില്‍ നിന്ന് കത്തിയെടുത്ത് മായങ്കിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories