തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കടുത്ത രീതിയിലുള്ള അവഗണനയും, അലംഭാവവുമാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കടലോരമേഖലയിൽ രക്ഷാപ്രവർത്തനം നടത്താൻ മികവുള്ളവർ വേണമെന്ന് കണ്ടിട്ടാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് പരിശീലനം നൽകിയത്. എന്നാൽ യുഡിഎഫ് സർക്കാർ ആദ്യം തന്നെ ഇവരെ ഒഴിവാക്കി. ഇവരുടെ സാന്നിദ്ധ്യം മത്സ്യമേഖലയിലെ ദുരന്തത്തെ ഒഴിവാക്കുന്നതിന് സഹായിക്കുന്നതായിരുന്നു. ഏത് ദുരന്തത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ എത്തിക്കാന്‍ പറ്റുന്ന സാറ്റ്‌ലൈറ്റ് ഫോണുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. രക്ഷാദൗത്യത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്ന കാര്യത്തിലും വലിയ പരാജയമാണ് ഉണ്ടായതെന്നും ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തത്.ചെറുപുഴ രാജേഷിന്റെ മരണം സ്വന്തം റിസ്കിലായിരിക്കണം രക്ഷാ പ്രവർത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തെരച്ചിലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു മന്ത്രി തന്റെ സഹായം തേടി എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദം ഗൗരവമായി എടുക്കണം. ഇതിന് മുന്‍പും കേന്ദ്ര സര്‍ക്കാരും. നേവിയും, കോസ്റ്റ്‌്‌ഗാര്‍ഡും കേരളത്തിന്റെ ആവശ്യം പരിഗണിച്ച് സഹായിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും, നേവിയുടെയും, കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടാന്‍ സര്‍ക്കാരിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സഹായം ആവശ്യമാണെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? വീണുകിട്ടുന്ന ഓരോ അവസരവും ബിജെപിയുമായി പാലമിടാനാണ് വി ഡി സതീശനും, യുഡിഎഫും ഉപയോഗിക്കുന്നത്.
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായവർ. ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാൻ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു
ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണ് ടിജെ മോഹൻദാസ്. 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാനാവശ്യമായ സഹായം പൊലീസും പ്രോസിക്യൂഷനും ചെയ്തു. പൊലീസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. ഡോക്ടർ റാമിന്റെ കേസിലും ഇതുതന്നെയായിരുന്നു പൊലീസിന്റെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രമെ പാടാവൂ. ഇടത്പക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ല.അധികാരം കിട്ടിയ അപ്പോൾ മുതൽ സ്ഥലം മാറ്റമാണ്. തലങ്ങും വിലങ്ങും സ്ഥലം മാറ്റം. കാത്തിരുന്നോ സ്ഥലം മാറ്റി കളയുമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. ആ അഹന്ത ഇപ്പോ ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചു. ആത്മഹത്യകൾ പോലും ഉണ്ടായി. കാസർകോട് കളക്ട്രേറ്റിലെ ആത്മഹത്യ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.