Share this Article
News Malayalam 24x7
D.M.Oക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ ലേഖയുടെ കുടുംബം
Health Inspector Deepa Lekha Death

കണ്ണൂര്‍ ചൊക്ലിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ ലേഖയുടെ മരണത്തില്‍ ഡി.എം.ഒ-യ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും എന്‍.ജി.ഒ യൂണിയനും. കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗത്തിനിടെയാണ് ദീപ കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദീപയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയാണ് ഇവരെ മട്ടന്നൂരിലേക്കും പിന്നീട് പിണറായിയിലേക്കും സ്ഥലം മാറ്റിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. 

51 വയസ്സുള്ള ഇവര്‍ക്ക് കോഴിക്കോട്ടെ വീട്ടില്‍ നിന്നും ഇത്രയും ദൂരത്തേക്ക് യാത്ര ചെയ്യുന്നതിലുള്ള പ്രയാസങ്ങള്‍ അറിയിച്ചിട്ടും അധികൃതര്‍ അവഗണിച്ചതായും, രാഷ്ട്രീയ പ്രേരിതമായ പ്രതികാര നടപടിയായിരുന്നു സ്ഥലംമാറ്റമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈ വിഷയത്തില്‍ ഡി.എം.ഒ-യ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ടു പോകാനും, ആരോഗ്യ മന്ത്രിക്കും ആരോഗ്യ സെക്രട്ടറിക്കും നേരിട്ട് പരാതി നല്‍കാനുമാണ് എന്‍.ജി.ഒ യൂണിയന്റെയും കുടുംബത്തിന്റെയും തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories